nexy House Painting URL Go Offer News Kochi Kerala India Movies How To Web Tutorial Software Gadgets All

മൊബൈൽ ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഷവോമിയ്‌ക്കൊപ്പം ഡിക്‌സണ്‍ ടെക്‌നോളജീസ് ചേർന്

Google Advertisement

മൊബൈൽ ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഷവോമിയ്‌ക്കൊപ്പം ഡിക്‌സണ്‍ ടെക്‌നോളജീസ് ചേർന്നു

ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഷവോമിയ്‌ക്കൊപ്പം ചേര്‍ന്ന് ഡിക്‌സണ്‍ ടെക്‌നോളജീസ് വയര്‍ലെസ് ഓഡിയോ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ഷവോമി ഇന്ത്യ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഡിക്‌സണിന്റെ തീരുമാനം.

ന്യൂഡല്‍ഹി| ചൈനീസ് കമ്പനിയായ ഷവോമിയുടെ ഫോണുകള്‍ നിര്‍മ്മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും അവരുടെ ഇന്ത്യന്‍ വിഭാഗവുമായി സഹകരിക്കുന്നതായി കരാര്‍ നിര്‍മ്മാതാക്കളായ ഡിക്സണ്‍ ടെക്നോളജീസ്. വയര്‍ലെസ് ഓഡിയോ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ഷവോമി ഇന്ത്യ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഡിക്‌സണിന്റെ തീരുമാനം. ഡിക്സണിന്റെ ഓഹരികള്‍ 4 ശതമാനം വര്‍ധിപ്പിച്ചു.

നിലവിലെ 20,000 റീട്ടെയില്‍ പാര്‍ട്ണര്‍മാരുടെ ശൃംഖലയ്ക്കപ്പുറം കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് നേരത്തെ ഷവോമി ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക സ്മാര്‍ട്ട്ഫോണുകളും ടിവികളും പ്രാദേശികമായി നിര്‍മ്മിക്കുന്ന ഷവോമി, ഓഡിയോ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. കമ്പനി ഇന്ത്യയില്‍ സ്പീക്കറുകള്‍, ഇയര്‍ബഡുകള്‍, വയര്‍ലെസ് ഹെഡ്ഫോണുകള്‍ എന്നിവ വില്‍ക്കുന്നുണ്ട്.

 

 

Google Advertisement